-
61-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപി. താരത്തിനുള്ള ജന്മദിന സമ്മാനമായി ഏറ്റവും പുതിയ ചിത്രമായ കാവലിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഏറെ കാലത്തിന് ശേഷം മാസ് കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് കാവൽ. തമ്പാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമിക്കുന്നത്.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ, സയാ ഡേവിഡ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഐ എം വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Content Highlights : Suresh gopi new Movie Kaaval Teaser Directed by Nithin renji Panicker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..