സുരേഷ് ​ഗോപി നായകനായെത്തുന്ന കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഏറെ കാലത്തിന് ശേഷം മാസ് കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്ന ചിത്രമാണ് കാവൽ. തമ്പാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വിൽ എന്റെർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമിക്കുന്നത്.

ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ, സയാ ഡേവിഡ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഐ എം വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! Here's a small #Vishu gift from us to you - the first...

Posted by Suresh Gopi on Tuesday, 13 April 2021

Content Highlights : Suresh gopi new Movie Kaaval first look poster Directed by Nithin renji Panicker