മേ ഹൂം മൂസയുടെ ഡബ്ബിങ്ങിനിടെ സംവിധായകൻ ജിബു ജേക്കബും സുരേഷ് ഗോപിയും
ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച പാപ്പനെ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഈ വിജയാഘോഷത്തോടൊപ്പം തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് സുരേഷ് ഗോപി.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയുടെ ഡബ്ബിങ് ജോലികൾ തുടങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി. സംവിധായകന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികൾ നടക്കുന്നത്. മൂസയുടെ ഡബ്ബിങ്ങിനേക്കുറിച്ച് സുരേഷ് ഗോപിയും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.
തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.
വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മൂസ എത്തുമെന്ന് പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..