മകളുടെ പേരില്‍ പ്രാണവായു; കോവിഡ് രോഗികള്‍ക്ക് സഹായവുമായി സുരേഷ് ഗോപി


കാര്‍ അപകടത്തില്‍ അകാലത്തില്‍ വിടപറഞ്ഞ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്.

Suresh Gopi, portrait of his daughter Lakshmi | Photo:Mathrubhumi Archives

കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമായി. പൊതുജന പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൂര്‍ത്തിയായത്. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്. മകള്‍ ലക്ഷ്മിയുടെ പേരിലാണ് സുരേഷ് ഗോപി എം.പി. ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.

കാര്‍ അപകടത്തില്‍ അകാലത്തില്‍ വിടപറഞ്ഞ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എം.പി. ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ പദ്ധതിയുടെ ഭാഗമായതെന്ന് ചെക്ക് കൈമാറുന്ന വേളയില്‍ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്സിജന്‍ എത്തിച്ചിരുന്നത്.

Content Highlights: Suresh Gopi Mp donates to Prana project, Covid patient, thrissur Medical college


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented