SG 251 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ
സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം SG 251 എന്ന ടാഗിൽ ആണ് അറിയപ്പെടുന്നത്. വേറിട്ട ലുക്കിൽ ആണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൃതാവ് നീട്ടി വളർത്തി കൈയിൽ കത്തിയുമായിയുള്ള താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആയിരുന്നു ആദ്യ പോസ്റ്ററിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു റിവഞ്ച് ഡ്രാമയാണ് SG 251.
എതിറിയൽ എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ദ്രുതവേഗത്തിൽ നടന്നുവരികയാണ്. വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് - എന്റർടൈൻമെന്റ് കോർണർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..