ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ഫസ്റ്റ് മോഷൻ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നു. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി -സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

നീത പിള്ള, നൈല ഉഷ ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനും  ഇഫാർ മീഡിയയും ചേർന്ന് ഒരുങ്ങുന്ന  ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും  റാഫി മതിര ചേർന്ന് നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ- സുജിത് ജെ നായർ, ഷാജിസി.കെ.എം. ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്  ആർ.ജെ ഷാനാണ്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട്  നിമേഷ് എം താനൂർ, മേക്കപ്പ്- റോണെക്സ് സേവ്യർ,  കോസ്റ്റ്യൂം- പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, ഡ്രീം ബിഗ് ഫിലിംസ്  ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു. പി ആർ. ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആര്‍.ഒ- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. 

Content Highlights: Suresh Gopi, Joshy, Pappan Film Motion look poster, Gokul Suresh, Naila Usha, RJ Shaan