പത്ത് മിനിട്ടിനുള്ളിൽ ഞാൻ വന്നില്ലെങ്കിൽ നീ പൊയ്ക്കോ; മൈൻഡ് ​ഗെയിമുമായി പാപ്പൻ


ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

പാപ്പനിൽ സുരേഷ് ​ഗോപിയും ​ഗോകുൽ സുരേഷും | ഫോട്ടോ: www.facebook.com/ActorSureshGopi/photos

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി ടീം ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിന്റെ ​ഗ്രാൻഡ് ട്രെയിലർ പുറത്തിറങ്ങി. അത്യന്തം സസ്പെൻസ് നിറഞ്ഞതാണ് ട്രെയിലർ. ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന ട്രെയിലറിനും വൻസ്വീകരണം ലഭിച്ചിരുന്നു.

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് ​ഗോപി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ​ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റർ -ശ്യാം ശശിധരൻ, സംഗീതം -ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് -നിമേഷ് എം താനൂർ, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ -സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് -നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് -ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്.

ഈ മാസം 29-ന് ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിക്കും.

Content Highlights: suresh gopi joshiy movie paappan trailer, paappan movie, gokul suresh and suresh gopi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented