സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിൽ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് നിര്‍മിക്കുന്നത്.
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ഇമോഷൻ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു. നടന്‍ ലാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയാ ഡേവിഡ് എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഐഎം വിജയൻ, അലൻസിയാർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്, ബിനു പപ്പു,മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്,മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.സംഗീതം-രഞ്ജിൻ രാജ്,എഡിറ്റർ-മൻസൂർ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-നിസ്സാർ, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ. ചിത്രത്തിന്റെ ടെെറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.
Content Highlights : Suresh Gopi In Nithin renji Panicker New Big Budget Movie