Suresh gopi
മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകിയ വാക്ക് പാലിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഇനി മുതൽ താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം സംഘടനയ്ക്ക് തരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ ഉറപ്പ്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ അതിൽ നിന്നും 2 ലക്ഷം രൂപ സംഘടനയ്ക്ക് കൈമാറിയാണ് അദ്ദേഹം തന്റെ വാക്ക് പാലിച്ചത്. രമേഷ് പിഷാരടിയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം പ്രഖ്യാപിച്ചത്.
രമേഷ് പിഷാരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഓർമയുണ്ടാവും..ഈ മുഖം..
നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..
"ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും"
സുരേഷ് ഗോപി.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം, മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചെലവുകൾക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association)
ഈ കഴിഞ്ഞ ഓണക്കാലത്ത് അവതരിപ്പിച്ച ടെലിവിഷൻ ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി.
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്
"ഓർമയുണ്ടോ ഈ മുഖം "
MAA എന്ന സംഘടന പറയട്ടെ..
എന്നും ഓർമയുണ്ടാകും ഈ മുഖം ..
Content Highlights : suresh gopi donates two lakh rupees to mimicry artists association


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..