നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടനും എം.പിയുമായ സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു. 'തമിഴരശന്‍'എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. രമ്യ നമ്പീശനാണ് നായിക. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. 

ബാബു യോഗ്വേശരന്‍ ആണ് തമിഴരസന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഷങ്കര്‍ ചിത്രം ഐയിലും പ്രധാന വേഷത്തില്‍ സുരേഷ് ഗോപി എത്തിയിരുന്നു.  ചിത്രത്തിലെ വില്ലനും അദ്ദേഹമായിരുന്നു. 

തമിഴരസനിലും ഒരു ഡോക്ടറുടെ വേഷമാണ് അദ്ദേഹത്തിന് എന്നാണ് സൂചനകള്‍. ആര്‍. ഡി. രാജശേഖര്‍ ഛായാഗ്രഹണം. ഭുവന്‍ ശ്രീനിവാസന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം എസ്എന്‍എസ് മൂവീസ് ആണ്. 

suresh

Content Highlights : Suresh Gopi Back To Movies Suresh Gopi Vijay Antony Remya Nambeesan Tamizharasan