Suresh gopi
കരിയറിലെ 253ാമത്തെ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകി നടൻ സുരേഷ് ഗോപി. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 99ൽ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണോയിതെന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ കമന്റ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുക നിഥിൻ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളിൽ പറയുന്നു.
ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.
ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.
Content Highlights: Suresh gopi new movie, pathram 2, paappan, Joshiy, Renji Panicker
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..