സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ബിഗ് സ്ക്രീനിൽ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.

എബ്രഹാം മാത്തൻ എന്ന കഥാപാത്രമായി സുരേഷ് ​ഗോപിയെത്തുമ്പോൾ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്.

Abraham Mathan and Michael from #Paappan. Gokul Suresh NB: Cigarette smoking is injurious to health.

Posted by Suresh Gopi on Saturday, 1 May 2021

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്.

ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ​

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷമാണ് സുരേഷ് ​ഗോപി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  ആർജെ ഷാനാണ്. 

Content Highlights : Suresh Gopi and Gokul Suresh in Joshiys Movie Paappan Character Looks