കുടുംബത്തോടൊപ്പം സുരേഷ് ​ഗോപി, കിടിലൻ സെൽഫിയുമായി ​ഗോകുൽ സുരേഷ്


സുരേഷേട്ടനും കുടുംബവും എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.

സുരേഷ് ​ഗോപിയും കുടുംബവും | ഫോട്ടോ: www.facebook.com/profile.php?id=100063838182277

മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ​ഗോപി. സിനിമയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള സൂപ്പർതാരത്തിന്റെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള സുരേഷ് ഗോപിയുടെ ഒരു ചിത്രം ഫാൻസ് പേജുകളിൽ വൈറലാവുകയാണ്.

സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്. ചൊവ്വാഴ്ച ഫെയ്സ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രം വൈറലാവാൻ അധികം സമയമെടുത്തില്ല. സുരേഷേട്ടനും കുടുംബവും എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.

അതേസമയം സുരേഷ് ​ഗോപി തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലിട്ട മറ്റൊരു ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവർ ഒരുമിച്ചുള്ള ചിത്രമാണിത്. എന്റേത് എന്ന തലക്കെട്ടാണ് താരം ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ​ഗോപിയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. ​ഗോകുൽ സുരേഷും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ടായിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയാണ് സുരേഷ് ​ഗോപിയുടേതായി പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം.

Content Highlights: suresh gopi and family latest photo, gokul suresh's selfie viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented