സുരേഷ് ഗോപി പങ്കുവച്ച ചിത്രം
തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ തെറ്റാണെന്നും ദൈവാനുഗ്രഹത്താല്‍ സുഖമായിരിക്കുന്നുവെന്നും ആലുവ യുസി കോളേജില്‍ ഗരുഡന്‍ സിനിമയുടെ ലൊക്കേഷനിലാണിപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി ഇതോടൊപ്പം പങ്കുവച്ചു.
സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ് 'ഗരുഡന്‍'. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്നു. മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം ആഡ് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ട്. തികഞ്ഞ ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിന്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്.
സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തന്‍, തലൈവാസല്‍ വിജയ് ദിവ്യ പിള്ള, മേജര്‍ രവി, ജയിസ് ജോസ്, നിഷാന്ത് സാഗര്‍, രഞ്ജിത്ത് കാല്‍പ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിരാമി ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ - ജിനേഷ്.എം.. മിഥുന്‍ മാനുവല്‍ തോമസ്സിന്റേതാണ് തിരക്കഥ.
സംഗീതം - ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്. കലാസംവിധാനം -അനീസ് നാടോടി. മേക്കഷ് - 'റോണക്സ് സേവ്യര്‍. കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് - അഖില്‍ യശോധരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ദിനില്‍ ബാബു. ലൈന്‍ പ്രൊഡ്യൂസര്‍ - സ ന്തോഷ് കൃഷ്ണന്‍. കണ്‍ട്രോളര്‍-ഡിക്സന്‍ പൊടുത്താസ്.
'മെയ് പന്ത്രണ്ടിന് ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.
Content Highlights: suresh gopi, Garudan Movie set, hospitalization news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..