സുരേഷ് ഗോപി | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി സംഗീതം ഉച്ചത്തില്‍ വെച്ചിരുന്ന സമ്പ്രദായമുണ്ടായിരുന്നു പണ്ടെന്ന് നടന്‍ സുരേഷ് ഗോപി.അത് ഉത്സവങ്ങളുടെ പേരിലാണ് നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെയ്ക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോഴും പറയാറുണ്ട് മരങ്ങള്‍ക്ക് കരസ്പര്‍ശനം കൊടുത്താല്‍ പിറ്റേദിവസം അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗിവരുമെന്ന്. ഇത് സൈക്കോളജിയല്ല, സത്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില്‍ത്തന്നെ പൊങ്കാലയിടുന്നത് കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങളായി ശീലമായിരിക്കുകയാണെന്ന് നടന്‍ സുരേഷ് ഗോപി. ഒരുപാട് പ്രഷര്‍ കൂടുന്നതുകൊണ്ട്, അങ്ങോട്ടുപോയി തിക്കിനും തിരക്കിനും ആക്കം കൂട്ടാതെ വീടുകളില്‍ത്തന്നെ പൊങ്കാലയിടുന്ന ഒരുപാടുപേരുണ്ട്. അത് മാതൃകയാക്കിക്കൊണ്ട് നമ്മളും വീട്ടില്‍ത്തന്നെ പൊങ്കാലയിടാന്‍ തുടങ്ങിയെന്നും സുരേഷ് ഗോപി പറഞ്ഞു.
നമ്മുടെ നൈവേദ്യം സ്വീകരിക്കാന്‍ അമ്മ ഭക്തര്‍ക്കരികിലേക്ക് വരും എന്നൊരു വിശ്വാസമുണ്ട്. ആ വിശ്വാസമാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നത്. പൊങ്കാലയടുപ്പിന് അരികിലിരിക്കുന്ന ഓരോ ഭക്തരും അതാണ് വിചാരിക്കുന്നത്. വാഹനങ്ങള്‍ ദേശീയപാതയോരത്ത് അട്ടിയിട്ടിട്ട് ആളുകള്‍ പോയിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് തോന്നിയത് രണ്ടുവര്‍ഷത്തെ ചങ്ങലയ്ക്കിടല്‍ എന്നു പറയുന്നത് ഒരു ബന്ധനമായി മനുഷ്യര്‍ക്ക് അനുഭവപ്പെട്ടു എന്നാണ്.
ഭക്തജനങ്ങള്‍ മാത്രമല്ല. ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നവരെല്ലാം അത് വിശ്വാസിയാണെങ്കിലും വിശ്വാസിയല്ലെങ്കിലും എല്ലാവരും ഇതുപോലുള്ള പൂരപ്പറമ്പുകളിലേക്കും പെരുന്നാളിനുമെല്ലാം ഓടിയെത്തുകയാണ്. അവര്‍ ജീവിതമാണ് അവിടെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ്.
ഭൂമിയിലെ എല്ലാ ഉത്പ്പന്നങ്ങള്‍ക്കും വസ്തുക്കള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഏതൊക്കെ മര്യാദാപൂര്‍ണമായ രീതികളുണ്ടോ അതിലൂടെയെല്ലാം സ്‌നേഹം കൈമാറണം. അത് മനുഷ്യന്‍ മനുഷ്യനിലേക്കും മനുഷ്യന്‍ മരത്തിലേക്കും മനുഷ്യന്‍ മൃഗത്തിലേക്കും മനുഷ്യന്‍ മണ്ണിലേക്കും ആ സ്‌നേഹം പകര്‍ന്നേ മതിയാവൂ. സുരേഷ് ഗോപി വ്യക്തമാക്കി.
Content Highlights: suresh gopi about celebrations of malayalees after covid period, attukal pongala 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..