സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ രണ്ടിന് ദുബായില്‍ ആരംഭിക്കുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്നു.
വ്യത്യസ്ഥമായ അവതരണ ശൈലിയിലൂടെ ശ്രദ്ധേയമായ ലുക്കാ ചുപ്പി ' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രവാസി മലയാളികളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കാലിക പ്രാധാന്യത്തോടെയും നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, സാഗര്‍ സൂര്യ (കുരുതി ഫെയിം) സുധീര്‍ പറവൂര്‍ എന്നിവരും യു.എ.ഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീകുമാര്‍ അറയ്ക്കലിന്റേതാണ് തിരക്കഥ. സ്‌കിപ്റ്റ് ഡോക്ടറേറ്റിംഗ് - ഗോഡ്ഭിബാബു. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അജി, മേക്കപ്പ് - സജി കാട്ടാക്കട, വസ്ത്രാലങ്കാരം -ഇര്‍ഷാദ്, നിശ്ചല ഛായാഗ്രഹണം- പ്രേംലാല്‍ പട്ടാഴി, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, വാഴൂര്‍ ജോസ്.
Content Highlights: Suraj Venjaramoodu new movie begins at Dubai Bash Muhammed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..