ട്രെയിലറിൽ നിന്നും | PHOTO: SCREEN GRAB
സുരാജ് പ്രധാന വേഷത്തിലെത്തുന്ന "മദനോത്സവം" എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിഷുവിന് തിയേറ്ററുകളിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഒത്തൊരുമിച്ച് ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്നതായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ ടീസറിലൂടെ സുരാജ് വെഞ്ഞാറമൂട് പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രത്തിന്റെ നിർമാണം.
ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് : വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജെയ്. കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി. വയനാടൻ, അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: suraj venjaramoodu in madhanolsavam teaser released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..