നടൻ സുരാജ് വെഞ്ഞാറമൂടും അബുഹസനും | photo: facebook/suraj venjaramoodu
'ഞാന്‍ സ്റ്റേജ് പരിപാടികള്‍ ചെയ്തു തുടങ്ങിയ കാലത്ത് എന്നെയും എന്റെ ശബ്ദത്തെയും പുറംലോകം കേട്ടത് ബീമ ലൈറ്റ് ആന്‍ഡ് സൗണ്ട്സിലൂടെയാണ്. എന്റെ വളര്‍ച്ചയില്‍ അബുക്കയുടെ പങ്ക് വലുതാണ്. വെഞ്ഞാറമൂട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ബീമ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ വെഞ്ഞാറമൂട് പുത്തന്‍വിള വീട്ടില്‍ അബുഹസന്റെ (72) നിര്യാണത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇദ്ദേഹം മരണപ്പെടുന്നത്.
അരനൂറ്റാണ്ടായി വെഞ്ഞാറമൂടും പരിസര പ്രദേശങ്ങളിലെ അമ്പലങ്ങളിലും പള്ളികളിലും സാംസ്‌കാരിക പരിപാടികളിലും ബീമ ലൈറ്റ് ആന്‍ഡ് സൗണ്ട്സും അബുഹസനും ഉണ്ടായിരുന്നു. നടന്മാരായ സുരാജ് വെഞ്ഞാറമൂട്, നോബി, അന്തരിച്ച അരുണ്‍ വെഞ്ഞാറമൂട് അടക്കമുള്ള ഒട്ടേറെ കലാകാരന്മാര്‍ക്ക് മൈക്ക് കൈമാറി വേദിയിലേക്ക് പ്രവേശിപ്പിച്ചത് അബുഹസനാണ്.
ഒരു കാലത്ത് നാടകക്കാര്‍ നാടകം കളിക്കണമെങ്കിലും കാഥികന്‍ വി.സാംബശിവന്‍ വെഞ്ഞാറമൂടും പരിസര മേഖലകളിലും കഥപറയാന്‍ എത്തുമ്പോഴും അബുഹസന്റെ സൗണ്ട് സെറ്റ് നിര്‍ബന്ധമായിരുന്നുവെന്ന് നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നു. വെഞ്ഞാറമൂട് നെഹ്രു യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ഡി.കെ.മുരളി എം.എല്‍.എ., നാടക സംവിധായകന്‍ അശോക് ശശി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ രാജേന്ദ്രന്‍, പി.വി. രാജേഷ്, ജില്ലാപ്പഞ്ചായത്തംഗം കെ.ഷീലാകുമാരി, നെല്ലനാട് പഞ്ചായത്തംഗം സുധീര്‍ വെഞ്ഞാറമൂട്, ഇ.എ.സലിം, പേരുമല രവി എന്നിവര്‍ സംസാരിച്ചു.
Content Highlights: Suraj Venjaramoodu facebook post about abuhasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..