ഓട്ടോറിക്ഷക്കാരനും ഭാര്യയുമായി സുരാജും ആൻ അഗസ്റ്റിനും ; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പോസ്റ്റർ പുറത്ത്


'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പോസ്റ്റർ

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം ആൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ.

ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം.മുകുന്ദൻ. ഛായാഗ്രാഹണം അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്.

പോസ്റ്ററിലെ നായികാനായകന്മാരെ കൂടാതെ ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എഡിറ്റിംഗ് : അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ജയേഷ് മൈനാഗപ്പള്ളി
അസ്സോസിയേറ്റ് ഡയറക്ടർ : ഗീതാഞ്ജലി ഹരികുമാർ, പി ആർ ഒ : ആതിര ദിൽജിത്

Content Highlights: Suraj Venjaramoodu ann augustine m mukundan movie autorikshawkkarante bharya poster out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented