'ഓനെപ്പോഴും അങ്ങനെയാ, നട്ടുച്ചയാവും എഴുന്നേൽക്കാൻ'; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ട്രെയിലർ


മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടികളിൽ ഒന്നായിരുന്ന രാധിക വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.

'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിൽ ആൻ അ​ഗസ്റ്റിനും സുരാജും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും പ്രധാന വേഷത്തിൽ എത്തുമ്പോൾ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

മീത്തലെപ്പുരയിലെ സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥ.മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീ കഥാപാത്ര സൃഷ്ടികളിൽ ഒന്നായിരുന്ന രാധിക വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. ദേശീയ അവാർഡ് ജേതാവായ ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ ആണ് നിർമ്മിക്കുന്നത്. നവ്യ നായരുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയ "ഒരുത്തി" എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'.

മലയാളികൾ ഏറെ വായിച്ച പുസ്തകത്തിൽ നിന്നും സ്ക്രീനിലേക്ക് വരുമ്പോൾ സജീവനായി സുരാജും രാധികയായി ആൻ അഗസ്റ്റിനും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കുറെ നാളുകൾക്ക് ശേഷം കോമഡി ട്രാക്കിലേക്കുള്ള സുരാജിന്റെ തിരിച്ചുപോക്കിനുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ. കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് (മൂവി ടാഗ്സ്).

ഒക്റ്റോബർ 28ന് ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Content Highlights: Autorickshawkkarante Bharya Official Trailer, Suraj Venjaramood, Ann Augustine, M Mukundan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented