കാലാപാനിയിൽ മോഹന്‍ലാലിനൊപ്പം വേഷമിട്ട താരം; പെട്രോൾ പമ്പിൽ സുരഭി കണ്ട സിനിമാക്കാരൻ


കാലാപാനിയിൽ മോഹൻലാലിന്റെ കൂടെ അടിമകളായി പോവുന്നതിൽ ഒരാളായാണ് താൻ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

Photo | https:||www.facebook.com|SurabhiLakshmiActress

സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. പഴയ ചില ചിത്രങ്ങളിൽ വേഷമിട്ട ജൂനിയർ ആർടിസ്റ്റാണ് താരമെന്ന കാര്യം സുരഭി പോലും അപ്പോഴാണ് മനസിലാക്കുന്നത്.

താനൊരു ജൂനിയർ ആർടിസ്റ്റായിരുന്നുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമാെക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും പറയുന്നു. കാലാപാനിയിൽ മോഹൻലാലിന്റെ കൂടെ അടിമകളായി പോവുന്നതിൽ ഒരാളായാണ് താൻ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

പിന്നീട് ഗൾഫിൽ പോയി. തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറി. വരം എന്ന ഒരു സിനിമ പിടിച്ചെങ്കിലും അത് പൊട്ടിപ്പോയെന്നും പറയുന്ന ഈ കലാകാരൻ‌ എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണമെന്നും സുരഭിയോട് പറയുന്നുണ്ട്.. വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണമെന്നും ഇദ്ദേഹം പറയുന്നു.

ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ’ എന്ന തലക്കെട്ടോടെയാണ് സുരഭി ഇദ്ദേഹത്തിന്റെ വിഡിയോ പങ്കുവച്ചത്.

content highlights : surabhi lakshmi shares video of junior artist in kalapani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented