'ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ; ഇവൻ്റെ ഒപ്പമുള്ളവർ, ഇവനെ തിരുത്തുക'


1 min read
Read later
Print
Share

ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .

-

മൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി. യുവാവിന്റെ സന്ദേശവും ഫോട്ടോയും സഹിതം പങ്കുവച്ചായിരുന്നു സുരഭിയുടെ പ്രതികരണം.

തന്റെ സുഹൃത്ത് നിർമിച്ച ത്രീഡി മാസ്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സുരഭി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഇയാൾ അശ്ലീല കമന്റുമായി എത്തിയത്. ഈ കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല. ''തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല''- സുരഭി ലക്ഷ്മി കുറിക്കുന്നു.

സുരഭിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇരുണ്ട കോവിഡ് കാലമാണിത് ... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .

അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാൻ....

ഇരുണ്ട കോവിഡ് കാലമാണിത് ... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ....

Posted by Surabhi Lakshmi on Thursday, 13 August 2020

Content Highlights :Surabhi Lakshmi On Cyber Bullying

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mumbaikar

1 min

വീണ്ടുമൊരു ലോകേഷ് ചിത്രം കൂടി ബോളിവുഡിലേക്ക്; സംവിധാനം സന്തോഷ് ശിവൻ, പ്രധാന വേഷത്തിൽ വിജയ് സേതുപതി

May 27, 2023


sudipto sen

1 min

'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ ആശുപത്രിയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ടുകൾ

May 27, 2023


vicky kaushal

1 min

വിക്കിയെ തള്ളി മാറ്റുന്ന സെക്യൂരിറ്റി, കെെ കൊടുക്കാതെ സൽമാൻ; വെെറൽ വീഡിയോയിൽ പ്രതികരണവുമായി താരം 

May 27, 2023

Most Commented