നടി സുരഭി ലക്ഷ്മിയുടെ വർക്കൗട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. രൂപേഷ് രഘുനാഥ് ആണ് താരത്തിന്റെ ട്രെയ്നർ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

നേരത്തെയും താരം കിടിലൻ മെയ്ക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 

ബൈ ​ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി അഭിനയരം​ഗത്തേക്ക് എത്തുന്നത്. പിന്നീട് അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി സ്വന്തമാക്കിയിരുന്നു. 

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ് തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്

Content Highlights : Surabhi Lakshmi Fitness workout photoshoot pictures viral