കുടുംബത്തിന്റെ ഊഷ്‍‌മളതയില്‍ നമ്മൾ എത്ര ഭാഗ്യവാന്മാർ, മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ


കോവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോട്ടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകര്‍ത്തത്. 

-

കൾ അലംകൃത വരച്ച ഒരു 'കുടുംബചിത്രം' പങ്കുവച്ച് നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. കെടുതികളുടെ കാലത്ത് ചേർത്തുപിടിക്കാൻ ഒരു കുടുംബമുണ്ടെന്നത് എത്ര ആശ്വാസകരമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള സുപ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അച്ഛനും അമ്മയ്‍ക്കും ഒപ്പം താൻ നിൽക്കുന്ന ഫോട്ടോയാണ് അലംകൃത വരച്ചിരിക്കുന്നത്.

"കുടുംബം എത്ര മനോഹരമായ പദമാണ്. കുടുംബം നമ്മെ സ്‍നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമ്മെ മൂല്യമുള്ളവരാക്കുന്നു. ഭയം നേരിടുമ്പോഴെല്ലാം കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നമ്മൾ ഓടിക്കയറുന്നു. കോവിഡും രാജമലയിലെ മണ്ണിടിച്ചലും കോഴിക്കോട്ടെ വിമാന അപകടവും എത്ര കുടുംബത്തെയാണ് തകർത്തത്.

എത്ര ഓർമകൾ, സ്വപ്‍നകൾ, പ്രതീക്ഷകൾ, വാഗ്‍ദാനങ്ങൾ എല്ലാം വിധിയുടെ ക്രൂരമായ കൈകളാൽ ഇല്ലാതായി. കൊടും മഴയുള്ള രാത്രിയിലും കുടുംബത്തിന്റെ ഊഷ്‍മളതയിൽ സുരക്ഷിതരായി നിൽക്കാൻ സാധിക്കുന്ന നമ്മൾ എത്ര ഭാഗ്യവാൻമാരാണ് എന്നാണ് അവരെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നത് സുപ്രിയ കുറിക്കുന്നു.

നേരത്തെയും അലംകൃത എന്ന അല്ലി വരച്ച ചിത്രങ്ങളും കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പങ്കുവച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് പുതിയ നിയമങ്ങളുമായി ആലി നേരത്തെ രം​ഗത്ത് വന്നിരുന്നു.

'വീട്ടിൽ ഒപ്പം താമസിക്കണമെങ്കിൽ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങൾ... ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..' എന്നാണ് കൗതുകപൂർവം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിക്കുന്നത്. 'ഫോൺ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.' ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകൾ.

Content Highlights : Supriya Shares Daughter Alamkritha's Drawing Family Poirtrait Prithviraj Supriya Family

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented