കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ഇന്ത്യയ്ക്ക് പുറമെ ലോകത്തിലെ മിക്ക ഇടങ്ങളിലും കര്‍ശനമായ നിയന്ത്രങ്ങളാണ് വൈറസ് വ്യാപനം തടയാന്‍ നടപ്പാക്കിയിരിക്കുന്നത്. മലയാളികളടക്കം നിരവധി പേരാണ് സ്വന്തം രജ്യത്തേക്ക് മടങ്ങി വരാനാകാതെ അന്യ രാജ്യത്ത് കുടുങ്ങി കിടക്കുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രിയ താരം പൃഥ്വിരാജ്.

ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയ പൃഥ്വിയും സംഘവും  നിയന്ത്രങ്ങള്‍ ശക്തമായതോടെ തിരിച്ചു വരാനാവാതെ ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതോടെയാണ് താരത്തിന്റെ ആരാധകര്‍ പൃഥ്വിയുടെയും ഭാര്യ സുപ്രിയയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. 

ഇപ്പോഴിതാ പൃഥ്വി ജോര്‍ദാനില്‍ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടെന്നും അറിയിച്ചിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സുപ്രിയ ആരാധകര്‍ക്ക് മറുപടി നല്‍കിയത് 

Supriya

 

കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി  വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 

Content Highlights : Supriya Says Prithviraj Is Safe In Jordan Amidst Corona Outbreak, aadujeevitham Movie, blessy, amala Paul