പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്ത്, ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്. റിലീസായി ദിവസങ്ങള്‍ക്കകം ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയും പൃഥ്വി പുറത്തു വിട്ടിരുന്നു. എല്‍ ടു: എമ്പുരാന്‍ എന്ന പേരും പ്രഖ്യാപിക്കപ്പെട്ടിരുന്നു. 

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാമിനൊപ്പം പൃഥ്വിയും വേഷമിട്ടിരുന്നു. സയ്യിദ് മസൂദ് എന്നായിരുന്നു പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം എല്‍ ടുവിന്റെ ചര്‍ച്ചകളുടെ ഭാഗമായി പൃഥ്വി മോഹന്‍ലാലിനെ കാണാന്‍ ചെന്നിരുന്നു. കൈയ്ക്ക് ശസ്ത്രക്രിയ നടന്നതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ലാലും പൃഥ്വിയും ഒന്നിച്ചു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് സുപ്രിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലും പൃഥ്വി ലൂസിഫറിനെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് സുപ്രിയ പോസ്റ്റിലൂടെ പറയുന്നത്.

പോസ്റ്റിലെ കുറിപ്പ് ഇങ്ങനെ :

ഖുറേഷി അബ്രാമും സയ്യിദ് മസൂദും എപ്പോഴും എല്‍ടുവിനെക്കുറിച്ച് സംസാരിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് എന്ന ഏറ്റവും പുതിയ സിനിമയുടെ തിരക്കിലായിട്ടുപോലും പൃഥ്വി ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വ്യാപൃതനാണെന്നും സുപ്രിയ പറയുന്നു.

supriya

Content Highlights : Supriya Prithviraj instagram post about Prithviraj Sukumaran Mohanlal lucifer 2