ഈ വര്‍ഷത്തെ പിറന്നാള്‍ സുപ്രിയ പൃഥ്വിരാജിന് ഏറെ വ്യത്യസ്തമായിരുന്നു. ഭര്‍ത്താവും നടനുമായ പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ലൂസിഫറിന്റെ സെറ്റിലായിരുന്നു സുപ്രിയയുടെ ഇത്തവണത്തെ പിറന്നാളാഘോഷം. 'ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം കിട്ടുമ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് ലാലേട്ടന്‍, ഫാസില്‍ അങ്കിള്‍ ലൂസിഫര്‍ എന്ന ഹാഷ് ടാഗോടെ സുപ്രിയ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

supriya

പൃഥ്വിരാജ്, മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരുള്‍പ്പടെയുള്ള ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. 

supriya


എല്ലാവരുടെയും  ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് കണ്ടുകൊണ്ടുള്ള മികച്ച ഒരു പിറന്നാളാഘോഷമായിരുന്നു തന്റേതെന്നും  പൃഥ്വിരാജ് മോഹന്‍ലാലിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചു. ഇതിന് പകരം ഒരു അവധിക്കാലം വേണമെന്നും ലൂസിഫര്‍ ആയതുകൊണ്ട് പരാതി പറയുന്നില്ലെന്നും സുപ്രിയയുടെ പോസ്റ്റില്‍ പറയുന്നു 

prithvi

പൃഥ്വിരാജും സുപ്രിയക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. 'ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും യാത്രകളിലെ കൂട്ടുകാരിയും... പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍'- എന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. 

 

supriya prithviraj birthday celebrations mohanlal fazil liucifer prithviraj lucifer movie