ഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നായകന്‍ പൃഥ്വിരാജിന്റെ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ഭാര്യ സുപ്രിയ മേനോന്‍. 

വിവാഹ മോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച സുപ്രിയ എന്നും എന്നന്നേക്കും കൂടെ എന്ന് കുറിച്ചു. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായം നേടിയാണ് കൂടെ മുന്നേറുന്നത്. നസ്രിയ, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ജോഷ്വോ എന്ന അന്തര്‍മുഖനായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

prithviraj

ഇതുകൂടാതെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രവും സുപ്രിയ പങ്കുവയ്ച്ചു. മോഹന്‍ലാല്‍, വിവേക് ഒബ്‌റോയി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

 

prithviraj