ഗോൾഡ് സിനിമയുടെ പോസ്റ്റർ, സുപ്രിയ മേനോൻ | Photo: Twitter:@pfauae, @PFCKollamDC
ഏഴു വര്‍ഷത്തിനപ്പുറം റിലീസായ അല്‍ഫോണ്‍സ് പുത്രന് ചിത്രം ഗോള്‍ഡ് പ്രി റിലീസേ 50 കോടിയെന്ന വാദം സാമൂഹിക മാധ്യമങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് നിര്‍മാതാവ് സുപ്രിയാ മേനോന്. ചിത്രം കണ്ട് കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിയ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസിനും ഗോള്‍ഡ് ഹാട്രിക് ആയിരിക്കുമെന്നാണ് കരുതുന്നത്. പ്രീ ബിസിനസ്സിന്റെ കാര്യമൊന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. സുപ്രിയ പറഞ്ഞു. സിനിമ നന്നാവുകയും എല്ലാവര്ക്കും ഇഷ്ടപ്പെടുകയും വേണം. ഒരാഴ്ച കഴിയുമ്പോള്‍ ബിസിനസ്സ് റിപ്പോര്‍ട്ട്സ് നല്‍കുമെന്നും സുപ്രിയ വ്യക്തമാക്കി.
പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രം വ്യാഴാഴ്ചയാണ് തിയ്യേറ്ററുകളിലെത്തിയത്. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന് മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശന് ഈണം പകര്‍ന്നിരിക്കുന്നു.
Content Highlights: Supriya Menon, Prithviraj Sukumaran, Alphonse Puthren, Gold
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..