'ആ ഇരട്ടമഴവില്ല്.... ഇതൊരു സൂചനയാണോ'; പ്രതീക്ഷയോടെ സുപ്രിയ


1 min read
Read later
Print
Share

പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Supriya|Instagram

ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ പൃഥ്വിരാജ് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ഭാര്യ സുപ്രിയ. ലോക്ക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഉള്ളതിനാല്‍ നാട്ടിലേക്ക് വരാനാകാതെ 54 പേരോളമടങ്ങുന്ന പൃഥ്വിരാജ്, ബ്ലെസി അടങ്ങിയ ചിത്രീകരണ സംഘം ജോര്‍ദാനില്‍ കഴിയുകയാണ്.

പൃഥ്വരാജ് ഒപ്പം ഇല്ലാത്തിന്റെ സങ്കടവും ഇങ്ങനൊരവസ്ഥയില്‍ മറുനാട്ടില്‍ നില്‍ക്കുന്നതിന്റെ ആശങ്കയും സുപ്രിയയുടെ ഓരോ പോസ്റ്റിലും വ്യക്തമാണ്.

'എങ്ങും മരണത്തിന്റെ രോഗത്തിന്റെയും വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്ന ആശങ്കയില്‍ കഴിയുന്ന ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ടമഴവില്ല്. വരാനിരിക്കുന്ന നല്ല നാളേയിലേക്ക് ചെറിയ പ്രതീക്ഷയുടെ വെളിച്ചം എന്നില്‍ കൊണ്ടുവന്നു. ഇതൊരു സൂചനായായിരിക്കുമോ?' എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പലയിടത്തും വേനല്‍മഴ ലഭിച്ചിരുന്നു, പലയിടങ്ങളിലായി മഴവില്ലും പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഷമിക്കണ്ട, രാജുവേട്ടന്‍ പെട്ടെന്ന് തിരിച്ചുവരും, ഞങ്ങളും പ്രാര്‍ഥിക്കുന്നുണ്ട്, പൃഥ്വിക്കായി ഞങ്ങളും കാത്തിരിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്.

രോഗം പടരുന്ന സാഹചര്യത്തില്‍ ആടുജീവിതത്തന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരും അവിടെ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Supriya being hopeful over seeing double rainbow waiting Prithviraj return from Jordan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashok selvan, keerthi pandian

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

Sep 13, 2023


Shah Rukh Khan

1 min

'മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ'; 'ജവാന്റെ' വരുമാനം കള്ളക്കണക്കാണെന്ന് പറഞ്ഞയാളോട്‌ ഷാരൂഖ്

Sep 28, 2023


Keerthi and Ashok Selvan

1 min

നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരാവുന്നു? 

Aug 14, 2023


Most Commented