
ഉയരേയിലെ രംഗം
ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദിച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇത്തരം ചോദ്യങ്ങളുന്നയിച്ചത്.
സുപ്രീം കോടതിയില്‍ നടന്ന സംഭവത്തോട് സമാനമായ രംഗം 'ഉയരെ' എന്ന മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം പാര്‍വതിയുടെ പല്ലവി എന്ന കഥാപാത്രത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്യുന്നുണ്ട്. ഇരയെ വിവാഹം കഴിക്കുവാന്‍ തയ്യാറാണെന്ന് പ്രതിയുടെ വക്കീല്‍ പറയുമ്പോള്‍ അതിന് ഒരുക്കമാണോയെന്നാണ് ജഡ്ജി ചോദിക്കുന്നത്. സിനിമയിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
മനു അശോകന് സംവിധാനം ചെയ്ത ഉയരെ 2019-ലാണ് പുറത്തിറങ്ങിയത്. ബോബി-സഞ്ജയ് കൂട്ടുക്കെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ആസിഡ് അതിക്രമത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ പോരാട്ടമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
Content Highlights: Supreme Court controversial question to rape accused about marrying victim, Uyare Movie scene
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..