SuPerStar Kalyani
ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു. മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിയിച്ചു. രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ചിത്രം, ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ സ്വിച്ചോൺ നടൻ ജയൻ ചേർത്തലയും ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ.ഗോപകുമാറും നിർവ്വഹിച്ചു.
രചന - രജീഷ് തെറ്റിയോട്, അലി റാഫത്തർ, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ ചേർത്തല, ഡി.ഒ.പി - വിപിൻ രാജ്, എഡിറ്റർ -കെ.ശ്രീനിവാസ് ,ഗാനങ്ങൾ - രജീഷ് തെറ്റിയോട്, സംഗീതം -സുരേഷ് കാർത്തിക് ,കല - സുബാഹു മുതുകാട്, മേക്കപ്പ് - പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ് - രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ് - ബാബു നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ക്ലമൻ്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ- ജയചന്ദ്രൻ ജെ, അസോസിയേറ്റ് ഡയറക്ടർ - ശാലിനി എസ്.ജോർജ്, മാനേജർ - ബാബു കലാഭവൻ, ഹെയർ ട്രസറർ - ബോബി പ്രദീപ്,പോസ്റ്റർ ഡിസൈൻ - അദ്വിൻ ഒല്ലൂർ, പി.ആർ.ഒ- അയ്മനം സാജൻ
ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല,സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു.തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.
content highlights : superstar kalyani movie shooting starts soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..