ട്രെയ്ലറിൽ നിന്ന്
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും ചെയ്യുന്ന 'സൂപ്പർ ശരണ്യ'യുടെ ട്രെയ്ലർ പുറത്തിറങ്ങി.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനീത് വിശ്വം, നസ്ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്.
ജസ്റ്റിൻ വർഗ്ഗീസാണ് ‘സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഗാനരചന: സുഹൈൽ കോയ, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഈ കുര്യൻ, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
Content Highlights : Super Sharanya Trailer Arjun Ashokan Anaswara Rajan Naslen Gireesh AD
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..