മലയാളത്തിന്റെ സ്വന്തം സണ്ണി വെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ പോസ്റ്റര്‍ പുറത്തെത്തി. സഖാവ് ബാലന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ സണ്ണി പങ്കുവെച്ചിട്ടുണ്ട്

സണ്ണിയുടെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ച്  കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സിയും സംവിധാനം ചെയ്യുന്നത്. രാജു മുരുഗന്‍ തന്നെയാണ്  ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജീവ നായകനാകുന്ന ചിത്രത്തില്‍ ലാല്‍ ജോസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

sunny wayne

Content Highlights: Sunny wayne tamil debut, jypsy tamil movie, tamil actor jeeva, raju murugesan