മലയാളത്തിലെ സജീവ സാന്നിധ്യമായ സണ്ണി വെയിന്‍ തമിഴിലേക്ക് ചുവടു വെയ്ക്കുന്നു. ജീവ നായകനാവുന്ന ജിപ്‌സി എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയന്‍ തമിഴിലേക്ക് എത്തുന്നത്.  ദേശീയ അവാര്‍ഡ് ജേതാവായ രാജു മുരുകനാണ് സംവിധായകന്‍. ജോക്കര്‍, കുക്കു എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധയനായ സംവിധായകനാണ് രാജു മുരുകന്‍.

കേരളത്തില്‍ നിന്നുള്ള സഖാവിന്റെ വേഷത്തിലാണ് സണ്ണിവെയ്ന്‍ എത്തുന്നത്. കോഴിക്കോട് വെച്ചാണ് സണ്ണി വെയ്ന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. യാത്രയ്ക്കും പ്രണയത്തിനും പ്രധാന്യം നല്‍കുന്ന ചിത്രമാണ് എന്നാണ് റിപ്പാര്‍ട്ടുകള്‍. ജിപ്‌സിയില്‍ അഭിനയിക്കുന്നതിന്റെ ലൊക്കേഷന്‍ സ്റ്റിലുകള്‍ സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരുന്നു.

s

കീ എന്ന ചിത്രത്തിനു ശേഷം ജീവ നായകനാവുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗാണ് സണ്ണി വെയിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ContentHighlights:  sunny wayne to tamil cinema, tamil actor jeeva new movie, raju murugan directorial, sunny wayne kuttanadan blog