സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കും.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് 'എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങള്‍ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' നേടിയിരുന്നു. കണ്ണൂര്‍ ജില്ല കളക്ടര്‍ ടി വി സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന് എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എല്‍ പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂജയില്‍ പങ്കെടുത്തു.
ലിജു കൃഷ്ണ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന പടവെട്ടില്‍ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോന്, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുണ്‍, റോണക്സ് സേവിയര്‍, മഷര്‍ ഹംസ എന്നിങ്ങനെ നിരവധി അണിയറപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. 2020ല്‍ ആണ് റിലീസ്.
Content Highlights : Sunny Wayne Productions Nivin Pauly Padavettu movie pooja