നല്ല സിനിമയ്ക്കായുള്ള യാത്രയിൽ സണ്ണി വെയിന്റെ മുൻപിലെത്തിയ പടവെട്ട്


ആദ്യമായി നിര്‌മിക്കുന്ന പടവെട്ട് എന്ന ചിത്രത്തെക്കുറിച്ച് നടൻ സണ്ണി വെയ്ൻ

-

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിനെക്കുറിച്ചുള്ള പ്രതീക്ഷയും വിശ്വാസവും നടനും നിർമാതാവുമായ സണ്ണി വെയിൻ പങ്കുവെച്ചത്.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്ത ലിജു കൃഷ്ണയാണ് പടവെട്ട് സംവിധാനം ചെയ്യുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് വൻ താര സാന്നിധ്യത്തിൽ കൊച്ചിയിലാണ് നാടകം അരങ്ങേറിയത്. തിയേറ്റർ സ്പേസിലും, ഭാഷയിലും നടത്തിയ ധീരമായ പരീക്ഷണങ്ങൾ കൊണ്ട് പ്രേക്ഷകരെയും, നിരൂപകരെയും ഒരു പോലെ ആകർഷിക്കാനായി എന്നതാണ് ഈ നാടകത്തിന്റെ അത്യപൂർവമായ വിജയം. നിരവധി ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ അംഗീകരിക്കപ്പെട്ട ഈ നാടകത്തിനു ശേഷം ഒരു ബിഗ് ബഡ്ജറ്റ് സിനിമയുമായി ഇവർ എത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ.

സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചുവടുപ്പിനു ലഭിച്ച സ്വീകാര്യത വിലമതിക്കാനാവാത്തതാണെന്നും, നല്ല സിനിമക്കായുള്ള അന്വേഷണമാണ് പടവെട്ടിൽ എത്തി നിൽക്കുന്നതെന്നും സണ്ണി വെയിൻ പറഞ്ഞു. വളരെ ശക്തവും ക്രിയാത്മകവുമായ ഒരു ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും സണ്ണി വെയിൻ പങ്കുവെച്ചു. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്.

ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം സുപ്രധാനമായ ഒരു ഭാഗമായി മഞ്ജു വാരിയറുമുണ്ട്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും, ജാവേദ് ചെമ്പ് നിർമ്മാണ നിയന്ത്രണവും നിർവഹിച്ചിരിക്കുന്നു. ബിബിൻ പോൾ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധികളെയെല്ലാം മറികടന്ന് സിനിമാലോകം തിരിച്ച് വരുമ്പോൾ, അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ പടവെട്ടും ഉണ്ടാകും.

Content Highlights: Sunny wayne movie padavettu, Nivin Pauly, Manju warrier, aditi balan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented