സണ്ണി വെയ്ൻ നായകനാകുന്ന 'അപ്പൻ' ഓ.ടി.ടിയിലേക്ക്, റിലീസ് തീയതി പുറത്ത്


അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

അപ്പൻ സിനിമയുടെ പോസ്റ്റർ, അപ്പനിൽ സണ്ണി വെയ്ൻ | ഫോട്ടോ: www.facebook.com/SunnyWayn

ണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അപ്പൻ'. ചിത്രത്തിന്റേതായി ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ട്രൈലർ, പോസ്റ്റർ എന്നിവയെല്ലാം തന്നെ ഏറെ പ്രതീക്ഷ ഉണർത്തുന്നവയാണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ആണ് ചിത്രത്തിൽ സണ്ണി വെയ്ൻ പ്രത്യക്ഷപ്പെടുന്നത്.

മജു ആണ് സംവിധാനം. സംവിധായകനും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൈനി ഹാന്‍ഡ്സിന്റെ ബാനറിൽ ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് അപ്പൻ നിർമിക്കുന്നത്. ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' ആണ് ഇവരുടേതായി ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രം ഒക്ടോബർ 28-ന് സോണി ലൈവിൽ ലഭ്യമാകും.



അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലൻസിയർ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കുടുംബപശ്ചാത്തലത്തിലുള്ള ഒരു ഡാർക്ക് കോമഡി കഥയാണ് "അപ്പൻ". കുപ്പിച്ചില്ലിന്‍റെ മൂർച്ചയുള്ള ഒരു സിനിമ എന്നാണ് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി അപ്പനെപ്പറ്റി അഭിപ്രായപ്പെട്ടത്.

ഛായാഗ്രഹണം - പപ്പു, വിനോദ് ഇല്ലമ്പള്ളി എഡിറ്റര്‍ - കിരണ്‍ ദാസ്, സംഗീതം - ഡോണ്‍ വിന്‍സെന്റ്, ഗാനരചന - അന്‍വര്‍ അലി, സിങ്ക് സൗണ്ട് - ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ - വിക്കി, കിഷാന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ദീപു ജി പണിക്കര്‍, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, ആര്‍ട്ട് - കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം - സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ - സുരേഷ്, സ്റ്റില്‍സ് - റിച്ചാര്‍ഡ്,ഷുഹൈബ്, ഡിസൈന്‍സ് - ഓള്‍ഡ് മങ്ക്‌സ്,ഷിബിൻ സി ബാബു, പി ആര്‍ ഒ - മഞ്ജു ഗോപിനാഥ്.

Content Highlights: sunny wayne movie appan to ott release, appan ott release date announced, appan on sony liv


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented