സെക്കന്റ് ഷോ സിനിമ കണ്ടവര്‍ ആരും തന്നെ കുരുടി എന്ന കഥാപാത്രത്തെ മറക്കില്ല. സണ്ണി വെയ്ന്‍ എന്ന നടന്റെ കൈയില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു. കുരുടിയില്‍ നിന്ന് തുടങ്ങിയ അഭിനയ ജീവിതത്തില്‍ സണ്ണിവെയ്‌ന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തന്റെ ജീവിതത്തെപ്പറ്റിയും സെക്കന്റ് ഷോ എന്ന സിനിമയിലെ കഥാപാത്രത്തെപ്പറ്റിയും മാതൃഭൂമി കപ്പ ടീവിയിലെ ഹാപ്പിനസ് പ്രോജക്റ്റില്‍ സംസാരിക്കുകയായിരുന്നു സണ്ണി.
തന്റെ ആദ്യ സിനിമ സെക്കന്റ് ഷോ കണ്ട് അമ്മ വളരെയധികം ഇമോഷണലായെന്ന് സണ്ണി പറഞ്ഞു.
സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം എന്റെ അമ്മ കരഞ്ഞു. അന്ന് തീയേറ്ററില്‍ നിന്ന് ഇറങ്ങിയ ശേഷം കരഞ്ഞ് കൊണ്ട് അമ്മ ചോദിച്ചു ''എന്തിനാണ് മരിക്കാന്‍ പോയത്. നിങ്ങള്‍ക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താ പോരെ'?.നിന്റെ ഡയറക്ടറോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞൂടായിരുന്നോ?
''കുരുടി എന്ന സിനിമയുടെ സ്വീകാര്യത കൊണ്ടാണ് ഞാനിവിടെ ഇരിക്കുന്നത്. കുരുടി മരിക്കുന്ന സീന്‍ എത്തുമ്പോള്‍ തീയേറ്ററില്‍ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ അയ്യോ എന്നു പറഞ്ഞിരുന്നു. അപ്പോള്‍ സിനിമ കണ്ടിരുന്ന എന്റെ അമ്മയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ''
''അമ്മയും അച്ഛനും വളരെയധികം പിന്തുണ നല്‍കുന്നവരാണ്. നല്ല സ്‌ക്രിപ്റ്റ് ഒക്കെ ചെയ്യ്തൂടേ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ചിരിച്ചു കൊണ്ട് സണ്ണി പറയുന്നു. ഞാനി നിലയില്‍ എത്തിയതില്‍ അവര്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്.''
മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവമാണ് സണ്ണി വെയിനിന്റെ പുതിയ ചിത്രം.
ContentHighlights: sunny wayne malayalam actor, second show malayalam movie, kurudi character in second show
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..