നടന്‍ സണ്ണി വെയ്ന്‍ നിര്‍മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും  നിര്‍വഹിക്കുന്ന പടവെട്ട് എന്ന ചിത്രത്തിലൂടെയാണ് നിര്‍മാണ രംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും നാടകം വാരിക്കൂട്ടി. 

പ്രിയപ്പെട്ടവരെ, കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത് നിര്‍മാണ സംരംഭം 'പടവെട്ട്' ഒരുങ്ങുകയാണ്. ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങള്‍ വരുന്നത്. എന്റെ സുഹൃത്ത് നിവിന്‍ പോളിയാണ് നായകന്‍.

ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

'പടവെട്ട്' നന്നായി ഒരുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് നിര്‍ത്തട്ടെ.പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചു.

sunny wayne

Content Highlights : Sunny Wayne Into Film Production Sunny Wayne To Produce 'Padavettu' starring Nivin Pauly