സണ്ണി വെയ്നിനെ നായകനാക്കി ജിജോ ആന്റണി ഒരുക്കുന്ന 'അടിത്തട്ടി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്നിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. മാർക്കോസ് എന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. സൂസൻ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം പാപ്പിനോ ആണ്.  നസീർ അഹമ്മദ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഖായിസ് മില്ലൻ ആണ് തിരക്കഥാകൃത്ത്. 

ചതുർമുഖം, അനുഗ്രഹീതൻ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ൻ ചിത്രങ്ങൾ. കുറുപ്പ്, കുറ്റവും ശിക്ഷയം, വൃത്തം, ചെത്തി മന്ദാരം തുളസി, പാപ്പൻ തുടങ്ങിയവയാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ

content highlights : Sunny Wayne birthday new movie Adithattu character poster released