Sunny Wayne
സണ്ണി വെയിൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ 'അപ്പൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'അപ്പൻ'. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്,പി ആർ ഓ മഞ്ജു ഗോപിനാഥ്.
Content Highlights : Sunny Wayne Appan movie First look poster Directed by Maju
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..