ണ്ണി വെയ്ന്‍ ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണിവെയ്നും നായയും തമ്മിലുള്ള ആത്മബന്ധം കാണിക്കും തരത്തിലുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നായകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്.  

നവാഗതനായ പ്രിന്‍സ് ജോയ് ആണ് അനുഗ്രഹീതന്‍ ആന്റണി സംവിധാനം ചെയ്യുന്നത്. ലക്ഷ്യ എന്റെര്‍റ്റൈന്മെന്റ്‌സ്‌ന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്, എഡിറ്റര്‍ അപ്പു ഭട്ടതിരി, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്. വസ്ത്രാലങ്കാരം ഭക്തന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അനില്‍ മാത്യു എന്നിവരാണ്.

anugraheethan antony

Content Highlights : sunny wayne anugraheethan antony movie poster