'നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണവർ പറഞ്ഞത്', അപൂർവാനുഭവം പങ്കിട്ട് സണ്ണി വെയ്ൻ


വീട്ടുകാർ എന്ന പോലെയാണ് മത്സ്യത്തൊഴിലാളികൾ പെരുമാറിയത്. അവരുടെ സ്നേഹം എന്താണെന്ന് അവർ തരുന്ന ഭക്ഷണത്തിലൂടെ അറിയാൻ പറ്റും.

സണ്ണി വെയ്ൻ | ഫോട്ടോ: www.instagram.com/sunnywayn/

മലയാളസിനിമയിൽ യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് സണ്ണി വെയ്ൻ. സണ്ണി നായകനാവുന്ന അടിത്തട്ട് എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടിത്തട്ടിന്റെ ചിത്രീകരണവേളയിലുണ്ടായ അനുഭവങ്ങളും നിർമാതാവാകുന്ന ചിത്രത്തിന്റെ വിശേഷങ്ങളും പറയുകയാണ് താരം. അടുത്തകാലത്തെടുത്ത ഒരു തീരുമാനം തെറ്റിച്ച കഥ പറഞ്ഞിരിക്കുകയാണ് സണ്ണി വെയ്ൻ.

നിർമിക്കുന്ന ചിത്രത്തിൽ അങ്ങനെ കയറി അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിന്റെ ഷോ ​ഗുരുവിൽ പറഞ്ഞു. പക്ഷേ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന പടവെട്ടിൽ അഭിനയിക്കേണ്ടി വന്നു. ഞാൻ ചെയ്യണമെന്ന് വിചാരിച്ചതല്ല. നേരത്തെ നിശ്ചയിച്ചിരുന്നയാൾക്ക് ഡേറ്റ് പ്രശ്നം വന്നപ്പോൾ ചെയ്തതാണ്. നല്ല തിരക്കഥകൾ വന്നാൽ തീർച്ചയായും ചെയ്യും. നല്ല പിന്തുണ നൽകുന്ന പ്രൊഡക്ഷൻ ഹൗസായിരിക്കും. രണ്ട് മൂന്ന് പടങ്ങൾ വരുന്നുണ്ട്. അതിലൊന്നിനുവേണ്ടി ഞാനാ ചീത്തപ്പേര് ഏറ്റെടുക്കുന്നു. നായകനായി ഞാൻ തന്നെയാണ്. സണ്ണി വെയ്ൻ പറഞ്ഞു.

കരിയറിൽ ഉയർച്ചതാഴ്ചകളുണ്ടായിട്ടുണ്ട്. ജീവിതം എപ്പോഴും ഉയർച്ചയും താഴ്ചയും നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലോ. മനസ് അതുമായി പൊരുത്തപ്പെട്ടുവെന്നും സണ്ണി വെയ്ൻ പറഞ്ഞു.

അടിത്തട്ടിന്റെ ചിത്രീകരണ സമയത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കണ്ടുപഠിക്കാൻ കഴിഞ്ഞു. 19 ദിവസം ബോട്ടിൽത്തന്നെയായിരുന്നു. 14 മണിക്കൂറോളം ജോലി ചെയ്ത ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ വീട്ടുകാർ എന്ന പോലെയാണ് മത്സ്യത്തൊഴിലാളികൾ പെരുമാറിയത്. അവരുടെ സ്നേഹം എന്താണെന്ന് അവർ തരുന്ന ഭക്ഷണത്തിലൂടെ അറിയാൻ പറ്റും. നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് പറഞ്ഞത്.

അണ്ടർ വാട്ടർ രം​ഗങ്ങൾ ഷൂട്ട് ചെയ്യാൻ വെള്ളത്തിലേക്ക് ചാടേണ്ടിവന്നു. മത്സ്യത്തൊഴിലാളികൾ മുകളിൽ നിൽക്കുന്നത് വളരെയേറെ ധൈര്യം തന്നിരുന്നു. കടലിൽ സിനിമ ചിത്രീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയായിരുന്നു. രാത്രി ചിത്രീകരണം ഒരനുഭവം തന്നെയായിരുന്നു. കടലിന് നടുവിൽ ഇരുട്ടത്ത് ജോലി ചെയ്യുന്നതിന്റെ ഒരു വിങ്ങലുണ്ടായിരുന്നു. സൂര്യൻ ഉദിച്ചുയരുന്നത് കാണുമ്പോൾ ആ പ്രശ്നങ്ങളെല്ലാം തീരും.

Content Highlights: Sunny Wayne New Movie, Adithattu Movie, Sunny Wayne Interview, Padavettu Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


petrol pump

1 min

കേന്ദ്രം നികുതി കുറച്ചു: പെട്രോളിനും ഡീസലിനും വിലകുറയും; പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented