39-ാം ജന്മദിനം ആഘോഷിക്കുകയാണ് നടി സണ്ണി ലിയോണ്‍ ഇന്ന്. ആരാധകരടക്കം ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുളളത്. 

പോൺ താരമായി കരിയർ തുടങ്ങിയ സണ്ണി ലിയോൺ പൂജ ഭട്ടിന്റെ ജിസം 2വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്  രാഗിണി എം എം എസ് 2, ഏക് പഹേലി ലീല, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, തേരാ ഇന്ത്‌സാര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.

മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. സണ്ണിയെ നായികയാക്കി രം​ഗീല എന്ന പേരിൽ ഒരു മലയാള ചിത്രവും ഒരുങ്ങുന്നുണ്ട്.‌ 

ഇന്ന് സണ്ണി ലിയോണിനെ അറിയാത്തവര്‍ ചുരുക്കമാവും. എന്നാല്‍ നടിയെക്കുറിച്ച് അധികമാരും അറിയാത്ത ചില കാര്യങ്ങളുണ്ട്. 

1. ആദ്യമായി പോണ്‍ വീഡിയോ കണ്ട സണ്ണി ലിയോണ്‍

പോണ്‍ താരമായി സണ്ണി ലിയോണ്‍ എന്ന നടി അധികം പേര്‍ക്കിടയിലും അറിയപ്പെടുന്നത്. എന്നാല്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ താരത്തിന് വെറുപ്പാണ് അനുഭവപ്പെട്ടതെന്ന് മുമ്പ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇതേപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

sunny leone

'കുട്ടിയായിരിക്കുമ്പോള്‍ നമ്മളാരായിത്തീരുമെന്ന് നമുക്ക്  അറിയില്ലല്ലോ. എട്ട് പത്ത് വയസ്സുള്ളപ്പോള്‍ നിങ്ങള്‍ കാണുന്നതായിരിക്കില്ല, പ്രായപൂര്‍ത്തി ആയതിനു ശേഷം നിങ്ങളുടെ കാഴ്ച്ച. കാഴ്ച്ചപ്പാടുകളും മാറിവരും. പത്ത് വയസ്സില്‍ ആദ്യമായി ഒരു പോണ്‍ വീഡിയോ കാണാനിടയായ ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചതല്ല ഈ മേഖലയിലെത്തുമെന്ന്. അന്ന് അയ്യേ, ഇതെന്തു മോശമാണ് എന്നാണ് ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. പറഞ്ഞാല്‍ ആളുകള്‍ക്ക് അത്ഭുതം തോന്നാം.' ഒരു അഭിമുഖത്തിനിടെ സണ്ണി പറഞ്ഞ വാക്കുകള്‍.

sunny leone

2. സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായ സണ്ണി ലിയോണ്‍

നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള സണ്ണി ലിയോണിനെ ശല്യം ചെയ്യാന്‍ വീട്ടില്‍ പോലും ആളുകളെത്തിയിരുന്നു. ഭര്‍ത്താവ് ഡാനിയല്‍ വീട്ടില്‍ ഇല്ലാത്ത നേരത്ത് ഒരിക്കല്‍ ആരു ശല്യക്കാരന്‍ വീട്ടിലെത്തി. ഞാനാദ്യം പേടിച്ചു. വീടിനു പുറത്ത് ശബ്ദങ്ങള്‍ കേട്ട് കൈയില്‍ കത്തിയുമായി ഞാന്‍ വാതിലിനരികിലേക്ക് ചെല്ലുമായിരുന്നു. ഒരിക്കല്‍ ഒരുപാട് ഫോളേവേഴ്‌സ് ഉള്ള ഒരു സോഷ്യല്‍മീഡിയ ഉപയോക്താവ് എന്നെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തി. ആള്‍ക്കൂട്ടാക്രമണം നടത്തുമെന്നും വീട് തല്ലിപ്പൊളിക്കുമെന്നെല്ലാം പറഞ്ഞു. അതിനു ശേഷം സണ്ണി അപ്പാര്‍ട്ട്‌മെന്റില്‍ സെക്യൂരിറ്റി ക്യാമറകള്‍ ഘടിപ്പിച്ചു.

sunny leone

3. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ സണ്ണിക്കൊരു പ്രണയമുണ്ടായിരുന്നു, അത് നൈരാശ്യത്തില്‍ കലാശിച്ചു

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മിഷിഗണിലായിരുന്ന സണ്ണി ലിയോണിന്റെ കുടുംബത്തിന് കാലിഫോര്‍ണിയയിലേക്ക് താമസം മാറേണ്ടതായി വന്നു. ആ കുടിയേറ്റത്തില്‍ സണ്ണിക്ക് നഷ്ടമായത് തന്റെ ആദ്യ കാമുകനെ. അയാള്‍ തനിക്ക് ഒരുപാടു പ്രണയലേഖനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റോമിയോ ആന്‍ര് ജൂലിയറ്റ് നാടകം കാണുന്നതിനിടയില്‍ ആദ്യമായി കാമുകനെ ചുംബിച്ചതുമെല്ലാം സണ്ണി നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഒരു ബാസ്‌കറ്റ് ബോള്‍ കളിക്കാരനായിരുന്നുവെന്നും തന്റെ മാതാപിതാക്കള്‍ അയാളെ വെറുത്തിരുന്നുവെന്നും സണ്ണി പറഞ്ഞിരുന്നു.

sunny leone

4. ഡാനിയലിനു മുമ്പ് സണ്ണിക്കൊരു കാമുകനുണ്ടായിരുന്നു-റസ്സല്‍ പീറ്റേഴ്‌സ്

ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹത്തിനു മുമ്പ് സണ്ണി ലിയോണിന് മറ്റൊരു കാമുകനുണ്ടായിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയനായ റസ്സല്‍ പീറ്റേഴ്‌സ് ആയിരുന്നു അത്. ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. പിന്നീട് കടുത്ത പ്രണയത്തിലായി. അതോടെ ആ സൗഹൃദം ഇല്ലാതായി. എന്നാലും റസ്സലുമായി വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്ന് സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്.

5. ആലൂ പറാത്തയുടെ മണമുള്ള പെണ്‍കുട്ടി

ബോളിവുഡിലെ ഏറ്റവും വലിയ ഗ്ലാമര്‍ താരമായാണ് സണ്ണി ഇന്ന് അറിയപ്പെടുന്നത്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആലൂ പറാത്തയുടെ മണമുള്ള പെണ്‍കുട്ടിയെന്നാണ് സഹപാഠികളില്‍ പലരും സണ്ണിയെ വിളിച്ചിരുന്നത്. ശരിയായ കെട്ടിവെക്കാത്ത തലമുടിയും രോമമുള്ള കാലുകളുമായി നടന്നിരുന്ന പെണ്‍കുട്ടി നിരന്തരം കളിയാക്കലുകള്‍ക്ക് വിധേയയായിരുന്നു. ബാര്‍ബി പാവക്കുട്ടികളെക്കാള്‍ തനിക്ക് പ്രിയം ജി ഐ ജോസ് ആക്ഷന്‍ ടോയ്‌സ് ആയിരുന്നുവെന്നും സണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്.

sunny leone

sunny leone

Content Highlights : sunny leone birthday five unknown facts about the glamourous former porn star, bollywood