യസൂര്യയെ പ്രധാനകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി സ്‌പെയിനിലെ കലേല ചലച്ചിത്രമേളയിലേക്ക് . ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ചിത്രമാണ് സണ്ണി.

സ്‌പെയിനിലെ കാറ്റലോനിയയില്‍ വച്ച് ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് മേള സംഘടിപ്പിക്കുന്നത്.  ഇതിന് പുറമേ ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും (ജനുവരി 15-ജനുവരി 23, 2022) ചിത്രം ഇടം പിടിച്ചിട്ടുണ്ട്. 

ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പുറത്തിറങ്ങിയത്. ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ. മ്യുസിഷനായ സണ്ണി കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീതം-ശങ്കര്‍ ശര്‍മ. ജയസൂര്യയും രഞ്ജിത്ത് ശങ്കറുമാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlights: Sunny movie jayasurya to Calella Film Festival, Spain, which is the only Indian entry