ണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം വൻ വാർത്തയായിരുന്നു ഇന്ത്യയൊട്ടുക്ക്. ഇപ്പോഴിതാ മലയാളികൾക്ക് ഒരു മലയാള ചിത്രത്തിൽ തന്നെ സണ്ണിയെ കാണാൻ അവസരം ഒത്തുവരുന്നു.

തമിഴ് സംവിധായകനായ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കൂടി ചിത്രം പുറത്തിറങ്ങുന്നുണ്ട്. മലയാളിയായ ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സണ്ണി സിനിമാരംഗത്തെത്തിയത്. എന്നാൽ, മറ്റൊരു മലയാളിയായ നിഷാന്ത് സാഗർ നായകനായ പൈറേറ്റ്സ് ബ്ലഡ് ഒരു ഇംഗ്ലീഷ് ചിത്രമായിരുന്നു. അത് പുറത്തിറങ്ങിയതുമില്ല.

താന്‍ ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്ന വിവരം സണ്ണി തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. ആദ്യമായാണ് താന്‍ ചരിത്ര സിനിമ ചെയ്യുന്നതെന്നും കളരിയും വാള്‍പ്പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും സണ്ണി പറയുന്നു.

കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍നാണ് ചിത്രം നിര്‍മിക്കുന്നത്. സണ്ണിക്കൊപ്പം നാസര്‍, നവദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രാധാന ലൊക്കേഷനെന്നാണ് സൂചനകള്‍. 

ഈ സിനിമ എന്റെ പ്രതിച്ഛായ മാറ്റുമെന്ന് ഉറപ്പാണ്. ഇതുപോലൊരു സിനിമക്കായി ഞാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നു. സംവിധായകന്‍ കഥ പറഞ്ഞ നിമിഷം മുതല്‍ ഞാന്‍ ഈ സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. എനിക്ക് തെന്നിന്ത്യയോട് വലിയ താത്പര്യമാണ്. എനിക്ക് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്-സണ്ണി പറഞ്ഞു. ഒരു വെബ്സൈറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റിൽ ഒരു മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കൊച്ചി അക്ഷരാർഥത്തിൽ ആരാധകരെ കൊണ്ട് സ്തംഭിച്ചത്. തന്നെ കാണാനെത്തിയ ആരാധകക്കൂട്ടത്തെ കണ്ട് സണ്ണിയും അതിശയിച്ചു. സണ്ണിയെ കാണാനെത്തിയവരെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളായിരുന്നു. കേരളത്തിലെ ആരാധകരെ വിമര്‍ശിച്ചവര്‍ക്ക് അവസാനം സണ്ണിക്ക് തന്നെ മറുപടി നൽകേണ്ടിവന്നു.

Content Highlights: Sunny Leone In Malayalam movie, Sunny Leone south Debout, V.C. Vadivudaiyan