കൊറോണ ഭീതിയില്‍ താനും തന്റെ കുടുംബവും കടുത്ത ജാഗ്രതയിലാണെന്ന് വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ  നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സണ്ണി ലിയോണ്‍ ഇത് വ്യക്തമാക്കിയത്. 

''ഇതൊരു പുതിയ യുഗം, എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇതുപോലെ ജീവിക്കുന്നതില്‍ വിഷമമുണ്ട്. പക്ഷേ ഇത് അത്യാവശ്യമാണ്.  മാസ്‌ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക''- സണ്ണി ലിയോണ്‍ കുറിച്ചു.

കൊറോണ ബാധയെ രാജ്യത്ത് സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. 
ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഞായാറാഴ്ച സംഘടിപ്പിച്ച അടിയന്തര കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്.

Sunny Leone on Corona Outbreak Precaution Daniel weber Nisha noah asher Children Movies

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി സ്‌കൂളുകളും കോളേജുകളും സിനിമാ തിയ്യേറ്ററുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.

Content Highlights: Actor Sunny Leone on Corona Outbreak Precaution, Daniel weber, Nisha, noah, asher Children