പണം തട്ടിയെന്ന കേസ് റദ്ദാക്കാന്‍ സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയില്‍


Sunny Leone | Photo by SUJIT JAISWAL / AFP)

കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 2018 - 19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരന്‍ പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകര്‍ ഇതിന് 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. 15 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. പിന്നീട് ഷോ 2018 ഏപ്രില്‍ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26-ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു.



ഈ സമയത്ത് ഷോയുടെ ബഹ്റൈനിലെയും തിരുവനന്തപുരത്തെയും കോ-ഓര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് രംഗത്തുവന്നു. പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീടു പല തവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. ഷോയുടെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ലെന്നും ഹര്‍ജിക്കാരി പറയുന്നു.

Content Highlights: Sunny Leone moves Kerala high court to quash cheating case, Sunny Leone show, daniel weber


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented