ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ സണ്ണി ലിയോണിനും സ്ഥാനം. ബിബിസി തയ്യാറാക്കിയ പട്ടികയിലാണ് മുന്‍ പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായ സണ്ണി ഇടം നേടിയിരിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, കായികതാരങ്ങള്‍, സംരംഭകര്‍, ഫാഷന്‍ ഐക്കണുകള്‍, കലാകാരികള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിങ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍. 

അഞ്ചു വര്‍ഷത്തിലേറെയായി ബോളിവുഡിലെ നിറഞ്ഞു നില്‍ക്കുന്ന സണ്ണി 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇന്ത്യയില്‍ പ്രശസ്തയാകുന്നത്. പിന്നീട് ജിസം 2, ജാക്ക് പോട്ട്, ഏക് പഹേലി ലീല എന്നീ ചിത്രങ്ങളില്‍ നായിക വേഷങ്ങളില്‍ തിളങ്ങി.

2016 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്തായിരുന്നു സണ്ണിയുടെ സ്ഥാനം.